മലബാർ കാൻസർ സെന്റർ പോസ്റ്റ് ഗ്രാജുവേറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒങ്കോളജി സയൻസ് ആൻഡ് റിസേർച്ച് ആയി മാറുന്നതോടെ കൂടുതൽ മെഡിക്കൽ വിദ്യാർഥികളും ഗവേഷകരും സ്ഥാപനത്തിന്റെ ഭാഗമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സെന്ററിന്റെ വളർച്ച ദ്രുതഗതിയിലാകുമെന്നും, ചികിത്സാ സൗകര്യങ്ങൾ മെച്ചപെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കണ്ണൂർ ജില്ലയെ 2025ഓടെ കാൻസർ വിമുക്തമാക്കുന്നതിനായി ജില്ലയിലെ തദ്ദേശ സ്ഥാപങ്ങളുമായി ചേർന്ന് പരിപാടികൾ ആരംഭിച്ചതായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞു. അഡ്വ. എ എൻ ഷംസീർ എം എൽ എ, തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ ജമുനാറാണി ടീച്ചർ, വാർഡ് കൗൺസിലർമാരായ വി. വസന്ത, റാഷിദ ടീച്ചർ, തലശ്ശേരി സബ് കളക്ടർ അനുകുമാരി, ഡോ. സതീശൻ ബി, ഡോ.ജിതിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു