1/ 5


സ്വർണം പൊടിച്ച് അടിവസ്ത്രത്തിൽ ഒളിപ്പിച്ച കടത്താൻ ശ്രമിച്ച യാത്രക്കാരെ വിമാനത്താവളത്തിൽ റവന്യൂ ഇന്റലിജൻസ് അധികൃതർ പിടികൂടി.
2/ 5


രണ്ടു കോടിയിലധികം രൂപ വരുന്ന അഞ്ചുകിലോ സ്വർണവുമായാണ് ഇവർ പിടിയിലായത്. ചങ്ങനാശ്ശേരി സ്വദേശികളായ ഫസീലാബീവി (50), നബീസ (60), റോബിൻ ജേക്കബ് എന്നിവരെയാണ് റവന്യൂ ഇന്റലിജൻസിന്റെ തിരുവനന്തപുരം യൂണിറ്റ് പിടികൂടിയത്.
3/ 5


സ്വർണം പൊടിച്ച് തരിയാക്കി പ്രോട്ടീൻ പൗഡറും മറ്റ് രാസവസ്തുക്കളുമായി ചേർത്ത് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
4/ 5


ദുബായിൽ നിന്ന് ഞായറാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തിയ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരാണ് അറസ്റ്റിലായത്. റവന്യൂ ഇന്റലിജൻസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വിമാനമിറങ്ങിയ ഉടൻതന്നെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Loading...