എസ്എസ്എല്‍സി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ശിവശങ്കർ എന്‍ജിനീയറിംഗ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദങ്ങൾ സ്വന്തമാക്കിയതും മികച്ച മാർക്കോടെയായിരുന്നു. പാലക്കാട് എന്‍എസ്എസ് എന്‍ജിനീയറിംഗ് കേളജിലായിരുന്നു ബി.ടെക് പഠനം. എസ്.എഫ്.ഐയുടെ തീപ്പൊരി നേതാവായിരുന്ന ശിവശങ്കർ കോളജ് യൂണിയന് ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടു. ബി. ടെക്കിന് പിന്നാലെ ഗുജറാത്തിലെ 'ഇര്‍മ'യില്‍നിന്നു റൂറല്‍ മാനേജ്മെന്റില്‍ പിജി ഡിപ്ലോമ നേടി.