കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; മൂന്ന് കോടിയോളം രൂപയുടെ സ്വര്‍ണ ബിസ്ക്കറ്റുകള്‍ പിടികൂടി
പാനൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ മൂന്ന് പേരില്‍ നിന്നാണ് എട്ട് കിലോയിലധികം തൂക്കം വരുന്ന സ്വര്‍ണം പിടിച്ചെടുത്തത്.
News18 | August 19, 2019, 5:05 PM IST
1/ 3
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മൂന്ന് കോടിയോളം രൂപ വരുന്ന സ്വര്‍ണ ബിസ്ക്കറ്റുകള്‍ പിടികൂടി. പാനൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ മൂന്ന് പേരില്‍ നിന്നാണ് എട്ട് കിലോയിലധികം തൂക്കം വരുന്ന സ്വര്‍ണം പിടിച്ചെടുത്തത്.
2/ 3
ഇന്നു പുലര്‍ച്ചെയും രാവിലെയുമായി ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നെത്തിയ വിമാനയാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്.
3/ 3
പുലര്‍ച്ചെ ദുബായില്‍ നിന്നു ഗോ എയര്‍ വിമാനത്തിലെത്തിയ പാനൂര്‍ സ്വദേശിയില്‍ നിന്നു 2,900 കിലോഗ്രാം സ്വര്‍ണവും രാവിലെ 9ന് ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനയാത്രക്കാരായ രണ്ടു പേരില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്.