'കുടുംബകല്ലറ ഏത് പള്ളിയിലാണോ അവിടെ മൃതദേഹം സംസ്ക്കരിക്കാം'; സഭാ തർക്കത്തിൽ നിയമ നിർമ്മാണവുമായി സർക്കാർ
മൃതദേഹങ്ങൾ കല്ലറയിൽ സംസ്കരിക്കാമെങ്കിലും പ്രാര്‍ഥനയും മറ്റ് ചടങ്ങുകളും പുറത്ത് നടത്തണം.
News18 Malayalam | January 1, 2020, 12:22 PM IST
1/ 4
തിരുവനന്തപുരം: ഓര്‍ത്തഡോക്സ്, യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കാൻ നിയമ നിർമ്മാണവുമായി സർക്കാർ. മൃതദേഹങ്ങള്‍ സംസ്ക്കരിക്കുന്നത് സംബന്ധിച്ച് നിയമ നിര്‍മ്മാണം നടത്താനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.
2/ 4
നിയമനിർമ്മാണത്തിന്റെ ഭാഗമായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് കുടുംബകല്ലറ ഏത് പള്ളിയിലാണോ അവിടെ മൃതദേഹങ്ങൾ സംസ്ക്കരിക്കാന്‍ അനുവാദമുണ്ടാകും.
3/ 4
പള്ളികളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം മൃതദേഹങ്ങള്‍ സംസ്ക്കരിക്കുന്നതിന് തടസമാകരുതെന്ന ലക്ഷ്യത്തോടെയാണ് നിയമനിർമ്മാണം നടത്തുന്നത്. മൃതദേഹങ്ങൾ കല്ലറയിൽ സംസ്കരിക്കാമെങ്കിലും പ്രാര്‍ഥനയും മറ്റ് ചടങ്ങുകളും പുറത്ത് നടത്തണം.
4/ 4
സഭാ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ മൃതദേഹം സംസ്കരിക്കുതിനെച്ചൊല്ലി നിരവധി സ്ഥലങ്ങളിൽ തർക്കങ്ങൾ ഉടലെടുത്തിരുന്നു.