ദുരിതാശ്വാസ സഹായം ഏൽപ്പിച്ചുമടങ്ങവെ അപകടത്തിൽപ്പെട്ട് പരിക്കേറ്റ നാടക പ്രവർത്തകർക്ക് സഹായവുമായി സർക്കാർ
നാടക് സംഘം സഞ്ചരിച്ചിരുന്ന ട്രക്ക് പാതിരപ്പള്ളിയിൽ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം
News18 | August 18, 2019, 2:12 PM IST
1/ 3
തിരുവനന്തപുരം: വയനാട് പോത്തുകലിൽ ദുരിതാശ്വാസ സഹായം ഏൽപ്പിച്ചു മടങ്ങവേ അപകടത്തിൽ പെട്ട നാടക പ്രവർത്തക സംഘം നാടകിന്റെ അംഗങ്ങൾക്ക് സർക്കാരിന്റെ സാന്ത്വനം.
2/ 3
ഇവർ സഞ്ചരിച്ചിരുന്ന ട്രക്ക് പാതിരപ്പള്ളിയിൽ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. വണ്ടി ഓടിച്ചിരുന്ന തിരുവനന്തപുരംസ്വദേശികളായ അഖിൽ (25), സഹ യാത്രികൻ ശരത് (35) എന്നിവർ മൾട്ടിപ്പിൾ ഫ്രാക്ച്ചർ ആയി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
3/ 3
ഇവർക്ക് വേണ്ട സഹായം നൽകാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നടപടികൾ ആരംഭിച്ചു കഴിഞ്ഞു. വൈദ്യസഹായം നൽകാൻ ആരോഗ്യ വകുപ്പ് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു ഇരുവരെയും സന്ദർശിച്ചു.