തിരുവനന്തപുരം: കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വനിയമ ഭേദഗതിക്കെതിരെ കേരളം സുപ്രീംകോടതിയിൽ കേസിന് പോയ സംഭവത്തിൽ സംസ്ഥാന സർക്കാർ നൽകിയ വിശദീകരണം തള്ളി ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. ചീഫ് സെക്രട്ടറിയുമായി അടച്ചിട്ട മുറിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോടാണ് ഗവർണർ ഇക്കാര്യം പറഞ്ഞത്. 'ഭരണഘടനാപരമായ ചട്ടങ്ങൾ സർക്കാർ പാലിച്ചേ മതിയാകൂവെന്ന് ഗവർണർ വ്യക്തമാക്കി.
സുപ്രീം കോടതിയിൽ പോകുന്നതിന് അനുമതി ആവശ്യമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. കേന്ദ്രത്തിനെതിരെ കേസിനു പോകുന്നത് ഗവർണറെ അറിയിക്കൽ നിർബന്ധമാണ്. ഭരണഘടനാ തകർച്ച അനുവദിക്കില്ല. ഇക്കാര്യത്തിൽ ഒരു ന്യായീകരണവും സ്വീകാര്യമല്ലെന്ന് ഗവർണർ പറഞ്ഞു. അടുത്ത നടപടി എന്തെന്ന് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.