ദേശീയ സുരക്ഷയിൽ ഐ പി എസുകാർക്ക് ക്ലാസെടുത്ത് ഗവർണർ
നാഗാലാൻഡ് ഗവർണറും മുൻ നാഷണല്‍ സെക്യൂരിറ്റി ഡെപ്യൂട്ടി അഡ്വൈസറുമായ ആര്.എന്‍ രവിയാണ് കേരള പൊലീസിനെ ഉന്നത ഉദ്യോഗസ്ഥരോട് ദേശീയ സുരക്ഷ സംബന്ധിച്ച് സംസാരിച്ചത്.
News18 Malayalam | December 14, 2019, 9:26 PM IST
1/ 4
തിരുവനന്തപുരം: ദേശീയ സുരക്ഷ സംബന്ധിച്ച് ഡി ജി പി ലോക്നാഥ് ബെഹ്റ ഉൾപ്പെടെയുള്ള ഐ.പി.എസുകാർക്ക് ക്ലാസെടുത്ത് ഗവർണർ. നാഗാലാൻഡ് ഗവർണറും മുൻ നാഷണല്‍ സെക്യൂരിറ്റി ഡെപ്യൂട്ടി അഡ്വൈസറുമായ ആര്.എന്‍ രവിയാണ് കേരള പൊലീസിനെ ഉന്നത ഉദ്യോഗസ്ഥരോട് ദേശീയ സുരക്ഷ സംബന്ധിച്ച് സംസാരിച്ചത്.1976 ബാച്ചിലെ കേരളാ കേഡര്‍ ഐ.പി.എസ് ഓഫീസറായിരുന്ന ആര്.എന്‍ രവി കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ എസ്.പിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.ബി.ഐ, ഇന്റലിജന്‍സ് ബ്യൂറോ എന്നിവിടങ്ങളില്‍ ഏറെക്കാലം പ്രവര്‍ത്തിച്ച അദ്ദേഹം ജോയിന്റ് ഇന്റലിജന്‍സ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു.
2/ 4
ആധുനിക ലോകത്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ അതിജീവിക്കുന്നതിന് ഇന്റലിജന്‍സ്, എന്‍ഫോഴ്സ്മെന്റ് സംവിധാനങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ടു സംവിധാനങ്ങളുടേയും ഏകോപിച്ചുള്ള നീക്കങ്ങളിലൂടെ പുതിയ കാലഘട്ടത്തിലെ വെല്ലുവിളികള്‍ ഒരുപരിധി വരെ നേരിടാനാകും. കേരളാ പോലീസ് സംഘടിപ്പിച്ച 'പെര്‍ഫോമന്‍സ് ഇന്നോവേഷന്‍ ത്രൂ ടെക്നോളജി' എന്ന പ്രഭാഷണപരമ്പരയിലെ ആദ്യത്തേത് തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
3/ 4
ആധുനികകാലത്തെ സുരക്ഷാഭീഷണികള്‍ നേരിട്ടുള്ളതല്ല. സൈബര്‍ ലോകത്തെ സുരക്ഷാഭീഷണികളുടെ ഉത്തരവാദി ആരെന്ന് നിര്‍ണ്ണയിക്കുന്നത് വന്‍വെല്ലുവിളിയാണ്. പൂര്‍ണ്ണമായും തെളിവില്ലാതെ അത്തരം ഒരു നിര്‍ണ്ണയം സാധ്യമല്ല. ലോകത്തിന്റെ ഏതുഭാഗത്തും നടക്കുന്ന ഭീകരപ്രവര്‍ത്തനമായാലും അതിന്റെ അലയൊലികള്‍ ഇന്ത്യയിലും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് നാം കരുതിയിരിക്കേണ്ടതുണ്ട്. മയക്കുമരുന്നിന്റെ വ്യാപനം ഇന്ത്യയില്‍ വളരെയേറെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മയക്കുമരുന്നിന്റെ കച്ചവടം തടയാന്‍ എല്ലാ സുരക്ഷാ ഏജന്‍സികളും ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
4/ 4
മുന്‍ ഡി.ജി.പിമാരായ എ.വി സുബ്ബറാവു, കെ.സുകുമാരന്‍ നായര്‍, പി.കെ ഹോര്‍മിസ് തരകന്, കെ.പി സോമരാജന്, രാജേഷ് ദിവാന് എന്നിവരും മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.