സ്ത്രീപ്രവേശനം അനുവദിച്ച വിധി സുപ്രീംകോടതി പുനഃപരിശോധിക്കാൻ തീരുമാനിച്ചെങ്കിലും അത് സ്റ്റേ ചെയ്തിട്ടില്ലെന്ന് പരാതിയിൽ ബിന്ദു അമ്മിണി വ്യക്തമാക്കുന്നു. അതിനാൽ ശബരിമലയിലേക്കെത്തുന്ന എല്ലാ സ്ത്രീകൾക്കും സർക്കാർ തീർച്ചയായും സുരക്ഷ ഒരുക്കണമെന്നും അവർ പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നു.