ഏറെആരാധകരുള്ള ഗുരുവായൂര്‍ പത്മനാഭനും വലിയ കേശവനും ഉത്സവ എഴുന്നള്ളിപ്പുകളില്‍ പങ്കെടുക്കുന്നത് വനം വകുപ്പ് വിലക്കേർപ്പെടുത്തി.
2/ 8
പത്മനാഭന് പാദരോഗവും വലിയ കേശവന് ക്ഷയരോഗവുമുണ്ടെന്ന് ജില്ല നാട്ടാന നിരീക്ഷണ സമിതി യോഗം വിലയിരുത്തി.
3/ 8
ജില്ല നാട്ടാന നിരീക്ഷണ സമിതി യോഗ തീരുമാനത്തിന്റെഅടിസ്ഥാനത്തില് അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററാണ് ഈ ഗജരാജൻമാരുടെ എഴുന്നള്ളിപ്പ് വിലക്കിയത്.
4/ 8
ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂര്‍ കേശവന് അനുസ്മരണത്തില്‍ രണ്ട് ആനകളും പങ്കെടുത്തിരുന്നു. അതിന് ശേഷം രാത്രിയോടെയാണ് വിലക്കേര്‍പ്പെടുത്തിയുള്ള ഉത്തരവിറങ്ങിയത്.
5/ 8
മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം പരിശോധിച്ച് വ്യക്തത വരുത്തുന്നത് വരെ എഴുന്നള്ളിപ്പ് ഉള്‍പ്പെടെ ഒരു ചടങ്ങിനും ഈ ആനകളെ ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം.
6/ 8
അതേസമയം ഗുരുവായൂര്‍ പത്മനാഭനെയും വലിയ കേശവനെയും ഒരുപരിശോധനയും നടത്താതെ നിരോധിച്ച വനം വകുപ്പ് നടപടിയില്‍ കേരള എലിഫന്റ് ഒണേഴ്സ് ഫെഡറേഷന് പ്രതിഷേധിച്ചു.