ആചാരാനുഷ്ഠാനങ്ങളിൽ ഗുരുവായൂർ ദേവസ്വം ഇടപെടരുത്: അഡ്മിനിസ്ട്രേറ്റർക്ക് തന്ത്രിയുടെ കത്ത്
ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളിൽ അവസാനവാക്ക് തന്ത്രിയുടേതാണെന്ന് സുപ്രീംകോടതി വരെ അംഗീകരിച്ചിട്ടുണ്ടെന്ന് ഓർമിപ്പിച്ചാണ് ജൂലൈ 22ന് തന്ത്രി ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് കത്ത് നൽകിയത്.
ഗുരുവായൂർ: ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളിൽ ദേവസ്വം ചെയർമാനും ഭരണസമിതിയും ഇടപെടുന്നതിനെതിരെ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് കത്ത് നൽകി.
2/ 11
ഇതു സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളിൽ അവസാനവാക്ക് തന്ത്രിയുടേതാണെന്ന് സുപ്രീംകോടതി വരെ അംഗീകരിച്ചിട്ടുണ്ടെന്ന് ഓർമിപ്പിച്ചാണ് ജൂലൈ 22ന് തന്ത്രി ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് കത്ത് നൽകിയത്.
3/ 11
ക്ഷേത്രത്തിൽ ജൂലൈ 31ന് നടന്ന ഊഴം ശാന്തിയേൽക്കൽ ചടങ്ങിൽ ചെയർമാനും ഭരണസമിതിയും ഇടപെടാൻ ശ്രമിച്ചതാണ് കത്തെഴുതാൻ കാരണം.
4/ 11
ക്ഷേത്രത്തിൽ കീഴ്ശാന്തിക്കാരുടെ ജോലികൾ ഏകോപിപ്പിക്കാൻ 2 പേരെ ഊഴം ശാന്തിക്കാരായി 6 മാസത്തേക്ക് നിയമിക്കാറുണ്ട്. പുതിയവരുടെ പേരുവിവരം നിലവിലുള്ളവർ ദേവസ്വത്തെ അറിയിക്കും.
5/ 11
ദേവസ്വം ഇതു തന്ത്രിക്ക് കൈമാറും. ഇവരുടെ യോഗ്യത പരിശോധിച്ച് തന്ത്രി അനുമതി നൽകും. ഓഗസ്റ്റ് 1 മുതൽ ശാന്തിയേൽക്കേണ്ടവരുടെ പേരുകൾ ജൂലൈ 21ന് തന്ത്രി ദേവസ്വത്തെ അറിയിച്ചു.
6/ 11
എന്നാൽ ഇവരോട് ജൂലൈ 29ന് ഭരണസമിതിയിലെത്തി യോഗ്യത വിശദീകരിക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ടു.
7/ 11
ഇത് പൂർണമായും തെറ്റാണെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് തന്ത്രി കത്തെഴുതിയത്.
8/ 11
തന്ത്രി കത്ത് നൽകിയതോടെ യോഗ്യതാ പരിശോധന ഒഴിവാക്കി. തന്ത്രി നിശ്ചയിച്ചവർ തന്നെ ഊഴം ശാന്തിമാരായി ചുമതലയേറ്റു.