ഗുരുവായൂര്‍: സൂര്യഗ്രഹണമായതിനാല്‍ വ്യാഴാഴ്ച(26) ഗുരുവായൂർ ക്ഷേത്രം മൂന്നര മണിക്കൂർ അടച്ചിടും.
2/ 4
ശീവേലിയും പന്തീരടി പൂജയും നേരത്തെ കഴിച്ച് രാവിലെ എട്ടിനാണ് ക്ഷേത്രനട അടയ്ക്കുന്നത്. പിന്നീട് ഗ്രഹണം കഴിഞ്ഞ് 11.30ന് മാത്രമേ തുറക്കുകയുള്ളു.
3/ 4
വഴിപാട് നടത്തിയവര്‍ പ്രസാദം രാവിലെ എട്ടിന് മുന്‍പു വാങ്ങണം. വിവാഹം, ചോറൂണ്, തുലാഭാരം എന്നിവ രാവിലെ എട്ടിന് മുന്‍പ് നടത്തണമെന്നും ദേവസ്വം അറിയിച്ചു.
4/ 4
പ്രഭാത ഭക്ഷണം രാവിലെ 7.45 വരെ മാത്രമെ വിതരണം ചെയ്യൂ. ഉച്ചയ്ക്ക് പ്രസാദ ഊട്ടില്ല. തൃമധുരം, പാല്പായസം വഴിപാടുകള്‍ വ്യാഴാഴ്ച ശീട്ടാക്കില്ല. രാവിലെ 8.07 മുതല്‍ 11.11 വരെയാണ് സൂര്യഗ്രഹണം.