തൊടുപുഴ: അരിക്കൊമ്പനെ പിടികൂടുന്നത് വൈകുന്നതിൽ ഇടുക്കിയിലെ വിവിധ പഞ്ചായത്തുകളിൽ നടത്തിയ ഹർത്താൽ പൂർണ്ണം. 13 പഞ്ചായത്തുകളിലായിരുന്നു ആദ്യം ഹർത്താൽ പ്രഖ്യാപിച്ചിരുന്നത്. ഇതിൽ നിന്ന് ഇടമലക്കുടി, രാജകുമാരി, ബൈസൺവാലി, സേനാപതി, ഉടുമ്പൻ ചോല എന്നീ പഞ്ചായത്തുകളെ പിന്നീട് ഒഴിവാക്കിയായിരുന്നു ജനകീയ ഹർത്താൽ നടത്തിയത്.