വയനാട് അമ്പലവയല്‍ നെല്ലാറച്ചാലില്‍ മണ്ണിടിഞ്ഞ് വീണ് സുല്‍ത്താന്‍ ബത്തേരി കുപ്പാടി സ്വദേശി കരീം ആണ് മരിച്ചത്
News18 | August 6, 2019, 5:49 PM IST
1/ 4
കോഴിക്കോട്: വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. വയനാട്ടില്‍ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. കര്‍ണാടക അതിര്‍ത്തിയിലെ മക്കൂട്ടം ചുരം പാതയിലും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
2/ 4
വയനാട് അമ്പലവയല്‍ നെല്ലാറച്ചാലില്‍ മണ്ണിടിഞ്ഞ് വീണ് സുല്‍ത്താന്‍ ബത്തേരി കുപ്പാടി സ്വദേശി കരീം ആണ് മരിച്ചത്. കഴിഞ്ഞ പ്രളയകാലത്ത് തുടര്‍ച്ചയായി ഉരുള്‍പൊട്ടിയ പൊഴുതനയിലെ കുറിച്യര്‍ മലയില്‍ മണ്ണിടിച്ചിലുണ്ടായി. കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ തകര്‍ന്നു. സമീപത്തെ എസ്റ്റേറ്റിലേക്ക് പോകുന്ന പാലം ഒലിച്ചുപോയി. അട്ടപ്പാടിയില്‍ ഷോളയൂര്‍ - കോഴിക്കൂടം റോഡില്‍ മരങ്ങള്‍ വീണും മണ്ണിടിഞ്ഞും ഗതാഗതം തടസ്സപ്പെട്ടു. വയലൂര് - ചിറ്റൂര്‍ റോഡിലും മണ്ണിടിച്ചിലുണ്ടായി. വീടുകളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. നെല്ലിയാമ്പതി, പട്ടാമ്പി മേഖലയില്‍ ശക്തമായ മഴയാണ്. താമരശ്ശേരി അടിവാരത്ത് പുഴയില്‍ വീണ് കാണാതായ ചേളാരി സ്വദേശി പ്രജീഷിന്റെ മൃതദേഹം കൈതപ്പൊയിലിന് സമീപത്തു നിന്ന് കണ്ടെത്തി. ചാലിയാര്‍, ഇരുവഴഞ്ഞി പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്. നിലമ്പൂര്‍ ചാലിയാറിലും ജലനിരപ്പ് ഉയര്‍ന്നു.
3/ 4
കനത്ത മഴയില്‍ തകര്‍ന്ന മക്കൂട്ടം ചുരം പാത ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സന്ദര്‍ശിച്ചു. മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ചുരം റോഡിലൂടെ വാഹനങ്ങള്‍ ഓടിക്കാനുള്ള ശ്രമങ്ങള്‍ കര്‍ണ്ണാടക സര്‍ക്കാര്‍ നടത്തിവരുന്നതായി അധികൃതര്‍ വ്യക്തമാക്കി.
4/ 4
മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം നാളെയോടെ ശക്തി പ്രാപിക്കും. വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കര്‍ണാടകയിലെ കുടകിലും കനത്ത മഴയാണ്. കാവേരി നദി കരകവിഞ്ഞെഴുകുന്നതിനാല് പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു.