ശ്രീലങ്കൻ തീരത്തെ ചക്രവാതച്ചുഴിയാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം. ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ കിഴക്കൻ കാറ്റ് ശക്തമായതിനാൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. അടുത്ത ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. തിങ്കളാഴ്ചയോടെ ആൻഡമാൻ കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. പിന്നീട് ഇത് ഇന്ത്യൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.
ശക്തമായി മഴ മൂലം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൻറെ ഒരു ഷട്ടർ കൂടി തുറന്നു. ഇപ്പോൾ രണ്ടു ഷട്ടറുകൾ 30 സെ. മീറ്റർ വീതമാണ് തുറന്നിരിക്കുന്നത്. ഇതുവഴി സെക്കന്റിൽ 798 ഘനയടി വെള്ള വീതം പെരിയാറിലേക്ക് ഒഴുകുന്നുണ്ട്. 2300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. 141.45 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇടുക്കിയിലെ ജലനിരപ്പ് 2400.56 അടിയായി ഉയർന്നു.
2401 അടിയിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കേണ്ടത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നെടുങ്കണ്ടം കല്ലാർ അണക്കെട്ട് തുറക്കാൻ ജില്ലാ കളക്ടറുടെ അനുമതി വാങ്ങിയെങ്കിലും രാത്രിയോടെ നീരൊഴുക്ക് കുറഞ്ഞതിനാൽ തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി തീരുമാനിച്ചു. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ഇടുക്കിയിൽ രാത്രി യാത്ര ഒഴിവാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. രാവിലെ ഏഴുവരെയാണ് നിരോധനം. Representative image/PTI
തിരുവനന്തപുരം: കനത്ത മഴ (Heavy Rain) തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ (Thiruvananthapuram District) പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (Educational Institutions) ജില്ലാ കളക്ടർ (Collector) അവധി (Holiday) പ്രഖ്യാപിച്ചു. ജില്ലയിൽ വ്യാഴാഴ്ച രാവിലെ മുതൽ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള ഗതാഗതം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായും ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
ഒക്ടോബര്‍ ഒന്നു മതല്‍ ഇന്നലെ വരെയുള്ള കണക്കുകളനുസരിച്ച് സംസ്ഥാനത്ത് 110 ശതമാനം അധികം മഴയാണ് ലഭിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് മഴ വ്യാപകമാകുന്നതിന് കാരണമായത്. ആന്‍ഡമാൻ കടലില്‍ പുതിയ ന്യൂനമര്‍ദം തിങ്കളാഴ്ചയോടെ രൂപമെടുക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ അസാധാരണമായ മഴയാണ് രേഖപ്പെടുത്തിയത്. ഈ കാലയളവില്‍ സാധാരണ ലഭിക്കേണ്ടതിനെക്കാള്‍ 110 ശതമനം അധികം മഴപെയ്തു. 449 മി.മീ മഴ കിട്ടേണ്ടിടത്ത് 941.5 മി.മീ കിട്ടി. പത്തനംതിട്ടയിലാണ് ഏറ്റവും അധികം മഴ കിട്ടിയത്. 541 മി.മീ മഴ കിട്ടേണ്ടിടത്ത് 1539 മി.മീ ലഭിച്ചു, 185 ശതമാനം കൂടുതല്‍. 14 ജില്ലകളിലും വലിയതോതില്‍ മഴ കൂടിയതായാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.