തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
2/ 3
ബുധനാഴ്ച തെക്കൻ ജില്ലകളിലും വ്യാഴാഴ്ച വടക്കൻ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. ഈ ദിവസങ്ങളിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
3/ 3
അറബിക്കടലിൽ ഹിക്ക ചുഴലിക്കാറ്റും രൂപപ്പെട്ടു. കേരളത്തിന് ഹിക്ക ഭീഷണി ഇല്ല. ബുധനാഴ്ചയോടെ ഹിക്ക ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് ഒമാൻ തീരത്തേക് പ്രവേശിക്കാനാണ് സാധ്യത. സീസണിലെ മൂന്നാമത്തെ ചുഴലിക്കാറ്റാണ് ഹിക്ക.