പാലക്കാട്: ഇന്നു മുതൽ ഫാസ് ടാഗ് സംവിധാനം നടപ്പിലായെങ്കിലും ഭൂരിഭാഗം വാഹനങ്ങളിലും ഫാസ് ടാഗ് ഇല്ലാത്തത് വാളയാർ ടോൾപ്ലാസയിൽ ഗതാഗത കുരുക്കിന് കാരണമായി. കോയമ്പത്തൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളെ കടത്തിവിടുന്ന വശത്താണ് കൂടുതൽ തിരക്ക് നേരിട്ടത്. വാളയാറിൽ ഒരു വശത്തേക്ക് അഞ്ചു ട്രാക്കുകളാണ് ഉള്ളത്. ഇതിൽ ഒരു ട്രാക്ക് ഒഴികെ മറ്റ് നാലു ട്രാക്കുകളും ഫാസ് ടാഗ് ഉള്ള വാഹനങ്ങളെ കടത്തി വിടാനാണ്. എന്നാൽ തിരക്ക് മൂലം ക്യാഷ് ലൈൻ ട്രാക്കുകളുടെ എണ്ണം കൂട്ടേണ്ടി വന്നു.