പാലക്കാട്: പണത്തിന് പുറമെ തേനും കുടംപുളിയുമൊക്കെ കൈക്കൂലിയായി മണ്ണാർക്കാട്ടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാർ വാങ്ങിയിരുന്നതായി വിജിലൻസ് കണ്ടെത്തി. സുരേഷ് കുമാറിന്റെ മുറിയിൽനിന്നാണ് പത്ത് ലിറ്റർ തേനും കുടംപുളിയും കണ്ടെത്തിയത്. കവര്‍ പൊട്ടിക്കാത്ത 10 പുതിയ ഷര്‍ട്ടുകളും മുണ്ടുകളും മുറിയിലുണ്ടായിരുന്നു. പടക്കങ്ങളും കെട്ടുകണക്കിന് പേനകളും മുറിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
സുരേഷ് കുമാർ കൈക്കൂലി വാങ്ങുന്നതിനെക്കുറിച്ച് നേരത്തെ തന്നെ വിജിലൻസിന് വ്യക്തമായ വിവരം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ ഒരുമാസമായി ഇയാൾ വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു. പാലക്കയം വില്ലേജ് ഓഫീസ് അസിസ്റ്റന്റ് സുരേഷ് കുമാറില്‍ നിന്ന് പിടിച്ചെടുത്ത ഒരു കോടിയിലധികം രൂപ വിജിലന്‍സ് ഓഫീസിലേക്ക് മാറ്റി.