പാലക്കാട് സ്വദേശിയായ ഡോ. വൈശാഖ് മോഹന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജറി ഡിപ്പാര്‍ട്ട്മെന്റ് സീനിയര്‍ അസിസ്റ്റന്റാണ്. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ ഡോ.കാവ്യാ മേനോന് കെ.എം.സി.ടി മെഡിക്കല്‍ കോളേജ് പീഡിയാട്രിക് പി.ജി വിദ്യാര്‍ത്ഥിയാണ്. ഇങ്ങനൊരു സാഹചര്യത്തില്‍ എല്ലാവരുടെയും ആശീര്‍വാദത്തോടെ വിവാഹിതരാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഡോ. വൈശാഖ് മോഹന്‍ പറഞ്ഞു.