പാലക്കാട്: എച്ച്ആർഡിഎസ് (HRDS) സ്ഥാപക സെക്രട്ടറി അജികൃഷ്ണനെ പോലീസ് അറസ്റ്റ്(Arrest) ചെയ്തു. അട്ടപ്പാടിയിൽ ആദിവാസി ഭൂമി കയ്യേറി ആദിവാസികളെ കയ്യേറ്റം ചെയ്യുകയും കുടിൽ കത്തിയ്ക്കുകയും ചെയ്തുവെന്ന പരാതിയിലാണ് പാലക്കാട് ഷോളയൂര്‍ പോലീസ് അജികൃഷ്ണനെ അറസ്റ്റ് ചെയ്തത്. ഷോളയൂര്‍ വട്ട് ലക്കി ആദിവാസി ഊരിലെ രാമന്, മുരുകൻ എന്നിവരുടെ പരാതിയിലാണ് കേസെടുത്തത്.
ഒരു വര്‍ഷം മുമ്പ് കൊടുത്ത പരാതിയില്‍ നേരത്തേ കെസെടുത്തിരുന്നതെങ്കിലും മറ്റു നടപടിയൊന്നും എടുത്തിരുന്നില്ല. ഈ കേസിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. പട്ടികജാതി/പട്ടിക വര്‍ഗ(അതിക്രമം തടയല്‍)നിയമ പ്രകാരമാണ് കേസ്. അതേസമയം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയതിൻ്റെ പേരിലാണ് അറസ്റ്റെന്ന് എച്ച്ആർഡിഎസ് വൈസ് പ്രസിഡന്റ് വേണുഗോപാൽ പ്രതികരിച്ചു.