പത്തു രൂപയ്ക്ക് എന്ത് കിട്ടും? ഉപ്പ് മുതൽ കർപ്പൂരം വരെ; എറണാകുളം കാമിയോ സ്റ്റുഡിയോയിൽ എത്തിയാൽ
കൗതുകത്തോടെ സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് എത്തുന്നവർ പത്ത് രൂപയ്ക്ക് ഫോട്ടോ കൂടി എടുത്തു തരുമോ എന്ന് ചോദിച്ചാൽ തീർച്ചയായും ഫോട്ടോ എടുക്കും എന്നും എന്നാൽ അത് കമ്പ്യൂട്ടറിൽ മാത്രമേ സൂക്ഷിക്കുക ഉള്ളൂവെന്നും കോപ്പി കയ്യിൽ കിട്ടില്ലെന്നും ജലീൽ തമാശയായി പറയും. (റിപ്പോർട്ട് - വിനീത വി.ജി)
എറണാകുളം ഇടപ്പള്ളിയിലെ മുട്ടാറിൽ ഉള്ള കാമിയോ സ്റ്റുഡിയോയിൽ എത്തിയാൽ ഉപ്പു മുതൽ കർപ്പൂരം വരെ പത്തു രൂപയ്ക്ക് വാങ്ങി മടങ്ങാം.
2/ 6
അരി, വെളിച്ചെണ്ണ, മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ്, പയർ, കടുക്, പരിപ്പ് ഇങ്ങനെ പലവ്യഞ്ജനങ്ങൾ ഏത് എടുത്താലും 10 രൂപ.
3/ 6
100 രൂപയുമായി എത്തിയാൽ വീട്ടിലേക്ക് അത്യാവശ്യമുള്ള സാധനങ്ങൾ വാങ്ങി മടങ്ങാം. കോവിഡിനെ തുടർന്ന് ഫോട്ടോയെടുക്കാൻ ആളുകൾ എത്താതെ ആയതോടെയാണ് സ്റ്റുഡിയോയുടെ ഒരു ഭാഗം പലചരക്ക് കട ആയി മാറിയത്.
4/ 6
കോവിഡ് കാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് വേണ്ടി കൂടിയാണ് തന്റെ പുതിയ സംരംഭം എന്ന് സ്റ്റുഡിയോയുടെ ഉടമയായ ജലീൽ പറയുന്നു.
5/ 6
ചെറു പാക്കറ്റുകളിൽ ആക്കിയ പലവ്യഞ്ജനങ്ങൾ രണ്ടുപേരോ മൂന്നുപേരോ അടങ്ങുന്ന ഒരു ചെറു കുടുംബത്തിന് ധാരാളം. പ്രൊഫഷണൽ ഫോട്ടോഗ്രാഫറും നാടകനടനും ഒക്കെ ആയ ജലീൽ സിനിമയിലും ചില വേഷങ്ങൾ ചെയ്തിട്ടുണ്ട്.
6/ 6
കൗതുകത്തോടെ സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് എത്തുന്നവർ പത്ത് രൂപയ്ക്ക് ഫോട്ടോ കൂടി എടുത്തു തരുമോ എന്ന് ചോദിച്ചാൽ തീർച്ചയായും ഫോട്ടോ എടുക്കും എന്നും എന്നാൽ അത് കമ്പ്യൂട്ടറിൽ മാത്രമേ സൂക്ഷിക്കുക ഉള്ളൂവെന്നും കോപ്പി കയ്യിൽ കിട്ടില്ലെന്നും ജലീൽ തമാശയായി പറയും.