3200 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമിക്കാനാണ് കോർപറേഷനില്‍നിന്ന് അനുമതി എടുത്തത്. പക്ഷേ, 5500 ചതുരശ്രയടിയിലധികം വിസ്തീര്‍ണമുണ്ടെന്നാണ് കോർപേറേഷന് നടത്തിയ അളവെടുപ്പില്‍ വ്യക്തമായത്. 2016ല്‍ പൂര്‍ത്തിയാക്കിയ പ്ലാന്‍ നല്‍കിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിര്‍മാണം ക്രമവത്കരിക്കാന്‍ കോർപറേഷന് നല്കിയ നോട്ടീസിന് മറുപടി നല്കാത്തതിനാല് വീടിന് നമ്പര്‍ ലഭിച്ചിരുന്നില്ല.
അഴീക്കോട് മണ്ഡലത്തിലെ സ്കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ എം ഷാജി കൈപ്പറ്റിയെന്ന അഴിമതിയാരോപണത്തിന് പിന്നാലെയാണ് വീടിന്റെ അളവെടുപ്പ് നടന്നത്. ഷാജിയുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്താന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതിന്റെ പിന്നാലെയായിരുന്നു വീട് അളന്നത്. മൂന്നാംനിലയിലാണ് അധികനിര്‍മാണം നടത്തിയതെന്ന് കോർപേറേഷന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.