അംഗീകൃത വഴികളിലൂടെ സഹായം നൽകണമെന്ന് ഇമാം നിർദേശിച്ചു. കഴിഞ്ഞ വർഷത്തേത് പോലെ ഇത്തവണ സഹായം ഉണ്ടാകാത്തതിനാലാണ് വീണ്ടും ശക്തമായി പറയേണ്ടി വന്നത്. പരിസ്ഥിതിയോട് നല്ല സമീപനം ഉണ്ടാകണം. പ്രക്യതിയെ നോവിക്കരുത്, സംരക്ഷിച്ചും ആദരിച്ചും മൂന്നോട്ട് പോകണം. ഈ സന്ദേശമാണ് പ്രകൃതി ദുരന്തങ്ങൾ നൽകുന്നതെന്നും ഇമാം പറഞ്ഞു.
രാജ്യത്ത് മതനിരപേക്ഷത വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിതെന്ന് ഇമാം പറഞ്ഞു. പശുവിന്റെ പേരിലും, ജയ് ശ്രീറാം വിളിക്കാത്തതിന്റെയും പേരിൽ ആൾക്കൂട്ട കൊലപാതകങ്ങൾ രാജ്യത്ത് നടക്കുന്നു. ആൾക്കൂട്ട കൊലപാതകങ്ങൾ ഇനിയും നടക്കരുത്. ആൾക്കൂട്ട കൊലപാതകങ്ങൾ തടയാൻ ശക്തമായ നിയമം വേണമെന്നും ഇമാം ആവശ്യപ്പെട്ടു. ബക്രീദ് ദിന പ്രാർഥനകളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു...