മുരുക്കുംപുഴ ഹോളി ക്രോസ് ആശുപത്രിക്ക് സമീപം രാത്രി ഒൻപതോടെ ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ചുകയറുകയായിരുന്നു. മുരുക്കുംപുഴ ചിറക്കോണത്ത് ശ്യാം(30), ആലുംമൂട് കുന്നിനകം ശ്രീക്കുട്ടൻ (22) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രാഹുൽ (20) ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.