ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള BJP ആക്ടിംഗ് പ്രസിഡന്റോ? വിക്കിപീഡിയ
സംസ്ഥാനത്തെ ഭരണസംവിധാനം തകരാതെ നോക്കേണ്ടത് തന്റെ ചുമതലയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വ്യക്തമാക്കിയിരുന്നു.
News18 | January 18, 2020, 2:40 PM IST
1/ 4
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്ക് എതിരെയുള്ള പ്രതിഷേധം ഇപ്പോൾ ഗവർണറുമായുള്ള കൊമ്പു കോർക്കലിൽ വരെ എത്തി നിൽക്കുകയാണ് കേരളത്തിൽ. ആരിഫ് മുഹമ്മദ് ഖാന്റെ വിക്കിപീഡിയ പേജിലാണ് അതിന്റെ ഏറ്റവും അവസാനത്തെ തെളിവ്. നിലവിൽ കേരളത്തിന്റെ ഗവർണറാണ് മുഹമ്മദ് ആരിഫ് ഖാനെന്ന് പറയുന്ന വിക്കിപീഡിയയിൽ അതിനൊപ്പം ബി ജെ പിയുടെ കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ ആക്ടിംഗ് പ്രസിഡന്റ് ആണെന്നും കൂട്ടിച്ചേർക്കലുണ്ട്.
2/ 4
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതിൽ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടുമെന്ന് കഴിഞ്ഞദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞിരുന്നു. കേന്ദ്രസംസ്ഥാന ബന്ധത്തെ ബാധിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമ്പോള്‍ ഗവര്‍ണറെ അറിയിക്കണമെന്ന റൂള്‍സ് ഓഫ് ബിസിനസ് സംസ്ഥാന സര്‍ക്കാര്‍ ലംഘിച്ചെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഗവർണറുടെ വിക്കിപീഡിയ പേജ് തിരുത്തിയിരിക്കുന്നത്.
3/ 4
ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന്റെ ഭരണത്തലവന് ഗവര്‍ണറാണെന്ന കാര്യം അദ്ദേഹം ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ നിയമത്തിന് അതീതനെന്നതു പോലെയെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആയിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
4/ 4
റൂള്‍സ് ഓഫ് ബിസിനസിന്റെ പകര്‍പ്പുമായാണ് ഗവര്‍ണര്‍ മാധ്യമങ്ങളെ കണ്ടത്. കേന്ദ്രബന്ധത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ താനുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച ചെയ്തേ മതിയാവെന്ന് ഇതിലെ ചട്ടങ്ങള്‍ എടുത്തുപറഞ്ഞ് ഗവര്‍ണര്‍ വ്യക്തമാക്കി. ഗവര്‍ണറുടെ അനുമതിയില്ലാതെ സര്‍ക്കാരിന് കോടതിയെ സമീപിക്കാനാകില്ല. സംസ്ഥാനത്തെ ഭരണസംവിധാനം തകരാതെ നോക്കേണ്ടത് തന്റെ ചുമതലയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വ്യക്തമാക്കിയിരുന്നു.