മാലിദ്വീപിൽ കുടുങ്ങിയ പ്രവാസികളുമായി നാവികസേനാ കപ്പൽ കൊച്ചി തീരമണഞ്ഞു
202 യാത്രക്കാരുമായാണ് കപ്പൽ എത്തിയത്
News18 Malayalam | May 12, 2020, 11:14 PM IST
1/ 6
മാലിദ്വീപിൽ കുടുങ്ങിയ പ്രവാസികളുമായി നാവിക സേനാ കപ്പൽ ഐ.എൻ.എസ്. മഗർ കൊച്ചി തുറമുഖത്ത് എത്തി. 202 യാത്രക്കാരുമായാണ് കപ്പൽ എത്തിയത്
2/ 6
കേരളത്തിൽ നിന്നുള്ള 91 പേരാണ് ഓപ്പറേഷൻ സമുദ്രസേതുവിൻറെ ഭാഗമായി മാലിദ്വീപിൽ നിന്നെത്തിയത്
3/ 6
കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളാണ് കപ്പലിൽ.തമിഴ്നാട്ടിൽ നിന്നുള്ള 80 പേരും ഇതിൽ ഉൾപ്പെടുന്നു. ഗർഭിണികളുൾപ്പെടെ വൈദ്യസഹായം ആവശ്യമുള്ള 18 പേരും യാത്രക്കാരിൽ ഉണ്ട്
4/ 6
യാത്രക്കാരെ ഇമ്മിഗ്രേഷൻ നടപടികൾക്കും വൈദ്യ പരിശോധനക്കും വിധേയരാക്കിയ ശേഷം പ്രത്യേക വാഹനത്തിൽ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റി
5/ 6
രോഗലക്ഷണങ്ങൾ ഇല്ലാത്ത തമിഴ്നാട് സ്വദേശികളെ കൊണ്ടുപോകാനായി തമിഴ്നാട് സർക്കാർ പ്രത്യേക വാഹനം ഒരുക്കിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ എറണാകുളം ജില്ലയിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിലെ നിരീക്ഷണത്തിൽ തുടരും
6/ 6
കഴിഞ്ഞ ദിവസം എത്തിയ ഐ.എൻ.എസ്. ജലാശ്വായിൽ 698 എത്തിയിരുന്നു. കൂടുതൽ ഇന്ത്യക്കാർ മാലിദ്വീപിൽ കുടുങ്ങിയതായി സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. അത് കൊണ്ടു തന്നെ ദ്വീപ് കേന്ദ്രീകരിച്ചു കൂടുതൽ നടപടികൾ ഉണ്ടാകും. യാത്രക്കാരുമായുള്ള അടുത്ത കപ്പൽ ഉടനുണ്ടാകുമെന്നാണ് സൂചന