എത്രയും വേഗം നാട്ടിലേക്ക് പോകാനുള്ള സംവിധാനം സർക്കാർ ഒരുക്കി തരണം എന്നാണ് ഇവരുടെ അപേക്ഷ. മലപ്പുറം ജില്ലയിൽ ഇവരെപ്പോലെ വിദേശത്തു നിന്നെത്തിയ സെവൻസ് ഫുട്ബോൾ കളിക്കാൻ 200ലേറെ പേരുണ്ട് . എല്ലാവരും ഓരോ സ്ഥലത്ത് കുടുങ്ങിക്കിടക്കുകയാണ്. ജന്മനാട്ടിലേക്ക് എന്നു തിരിച്ചു പോകാനാകും എന്നതാണ് ഇവരുടെ മുൻപിൽ ഇപ്പോഴത്തെ ചോദ്യം.