പൊതുപണിമുടക്കിൽ നട്ടംതിരിഞ്ഞ ജനങ്ങൾക്ക് ആശ്വാസമായി ജയിൽ വകുപ്പ്
പണിമുടക്കിൽ നട്ടംതിരിഞ്ഞ ജനങ്ങൾക്ക് പൂജപ്പുര സെൻട്രൽ ജയിലിലെ വിവിധ വിൽപന ശാലകൾ പ്രവർത്തിച്ചത് ഏറെ ആശ്വാസമായി
|
1/ 7
വ്യാഴാഴ്ചത്തെ പൊതു പണിമുടക്കിൽ കേരളത്തിലെ ജനജീവിതം പൂർണമായും സ്തംഭിച്ചിരുന്നു. പണിമുടക്കിൽ നട്ടംതിരിഞ്ഞ ജനങ്ങൾക്ക് പൂജപ്പുര സെൻട്രൽ ജയിലിലെ വിവിധ വിൽപന ശാലകൾ പ്രവർത്തിച്ചത് ഏറെ ആശ്വാസമായി.
2/ 7
പൂജപ്പുരയിലെ കഫത്തേരിയ കഴിഞ്ഞ ദിവസങ്ങളിലെ പോലെ തുടർന്ന് പ്രവർത്തിച്ചു. രാവിലെ മുതൽ പതിവിൽ കൂടുതൽ ആളുകൾ ഇവിടെ ഭക്ഷണ സാധനങ്ങൾ വാങ്ങാൻ എത്തിയിരുന്നു.
3/ 7
ജില്ലയിലെ ഹോട്ടലുകളും റസ്റ്റോറന്റ്കളും പൂർണമായും അടഞ്ഞുകിടന്ന സാഹചര്യത്തിലായിരുന്നു കഫെത്തിരിയയിലെ തിരക്ക്. ഇക്കാര്യം മുന്നിൽക്കണ്ട് തിരക്ക് ഒഴിവാക്കാനുള്ള ക്രമീകരണങ്ങൾ രാവിലെതന്നെ ജയിൽ അധികൃതർ നടത്തിയിരുന്നു.
4/ 7
പൂജപ്പുരയിലുള്ള ജയിലിൻ്റെ ഫ്രീഡം പെട്രോൾ പമ്പും പണിമുടക്ക് ദിവസം സാധാരണ പോലെ പ്രവർത്തിച്ചത് യാത്രക്കാരെയും തുണച്ചു.
5/ 7
കൂടാതെ തമ്പാനൂർ KSRTC ബസ്സ് ടെർമിനലിൽ പ്രവർത്തിക്കുന്ന സെൻട്രൽ ജയിലിലെ ഫ്രീഡം ഫുഡ് കൗണ്ടറും തുറന്നു പ്രവർത്തിച്ചതിനാൽ നല്ല തിരക്ക് അനുഭവപ്പെട്ടു.
6/ 7
മെഡിക്കൽ കോളേജ് പരിസരത്തുള്ള മൊബൈൽ കൗണ്ടറും പൊതുജനങ്ങൾക്കായി പ്രവർത്തിച്ചു.
7/ 7
ഏതായാലും ഇനി വരുന്ന പണിമുടക്ക്, ഹർത്താൽ ദിവസങ്ങളിലും വിൽപ്പനശാലകൾ തുറന്നു പ്രവർത്തിക്കുമെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി