മാന്നാറില്‍ ജ്വല്ലറിക്ക് തീ പിടിച്ചു; കടപൂര്‍ണമായും കത്തി നശിച്ചു
മാന്നാറില്‍ ജ്വല്ലറിക്ക് തീ പിടിച്ചു. പുളിമൂട്ടില്‍ എന്ന ജ്വല്ലറിക്കാണ് തീപിടിച്ചത്. കട പൂര്‍ണമായും കത്തിനശിച്ചു. പൊലീസും ചെങ്ങന്നൂര്‍, തിരുവല്ല , ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്സ് യൂണിറ്റുകളും ചേര്‍ന്നാണ് തീയണച്ചത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകരണമെന്നാണ് പ്രാഥമിക നിഗമനം. ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. കടയില്‍ നിന്നും പുക ഉയരുന്ന കണ്ട പ്രദേശവാസികള്‍ പൊലീസില്‍ വിവമറിക്കുകയായിരുന്നു. ഞാറാഴ്ചയായതിനാല്‍ കട തുറന്നിരുന്നില്ല.