ഒ എല്‍ എക്സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സക്സസ് ഇന്റര്‍നാഷണല്‍ പ്ലെയ്സ്മെൻറ് ഹബ്ബ് എന്ന ഏജന്‍സി മലേഷ്യയിലെ ടൊയോട്ട കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തതായാണ് പരാതി.
2/ 8
കൊച്ചിയിൽ രവിപുരം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഏജൻസിയാണ് സക്സസ് ഇൻ്റർനാഷണൽ പ്ലെയ്സ്സ്മെൻറ് ഹബ്ബ്. ടൊയോട്ട കമ്പനിയില്‍ 35, 000 മുതല്‍ 45, 000 വരെ ശമ്പളത്തില്‍ ജോലി, വര്‍ക്ക്പെര്‍മിറ്റ് വീസ, എന്നിവയായിരുന്നു ഏജൻസിയുടെ വാഗ്ദാനങ്ങള്‍.
3/ 8
ഒഎൽഎക്സിൽ പരസ്യം കണ്ട് ഏജൻസിയെ സമീപിച്ച സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലുളള 15 യുവാക്കളാണ് തട്ടിപ്പിന് ഇരയായത്. ഒരാളില്‍ നിന്നും ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയാണ് ഏജന്‍സി വാങ്ങിയത്. അങ്ങനെ 15 പേരില്‍ നിന്നും പത്തൊന്‍പത് ലക്ഷത്തി അന്‍പതിനായിരം രൂപ.
4/ 8
വിസിറ്റിംഗ് വിസയില്‍ മലേഷ്യയില്‍ എത്തിച്ചവരെ കമ്പനി പാര്‍പ്പിച്ചത് മോശം സാഹചര്യത്തിലാണ്. ഒരു ചെറിയ മുറി നൽകിയിട്ട് 15 പേരോടും ഇവിടെ കഴിയാൻ ആവശ്യപ്പെട്ടു. വിസ കാലാവധി അവസാനിച്ചിട്ടും ഏജൻസി അധികൃതർ തിരിഞ്ഞു നോക്കിയില്ല.
5/ 8
ഉദ്യോഗാര്‍ഥികള്‍ ടൊയോട്ട കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ ഏജന്‍സിയുടെ തൊഴില്‍ വാഗ്ദാനത്തെ കുറിച്ച് അറിയില്ല എന്നായിരുന്നു മറുപടി. അതോടെ തട്ടിപ്പിനിരയായവർ മലേഷ്യയിലെ ഇന്ത്യൻ എംബസിയിൽ എത്തി കാര്യങ്ങൾ വിശദീകരിച്ചു
6/ 8
തട്ടിപ്പ് പുറത്തായതോടെ പണം തിരികെ നല്കാമെന്നായി ഏജന്‍സി. എന്നാല്‍ തുക ലഭിച്ചില്ലെന്ന് തട്ടിപ്പിനിരയായവര്‍ വ്യക്തമാക്കി.
7/ 8
തട്ടിപ്പിനിരയായവർ നൽകിയപരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം ടൗൺ സൗത്ത്പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഏജന്‍സി നിലവില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് വ്യക്തമായി. ഏജന്‍സിയുമായി ബന്ധപ്പെട്ടവര്‍ ഒളിവിലാണെന്നാണ് പൊലീസ് നല്കുന്ന വിവരം.
8/ 8
കഴിഞ്ഞ കുറെ കാലമായി പ്രവർത്തിച്ചിരുന്നതിനാൽകൂടുതൽ പേർ ഏജൻസിയുടെ തട്ടിപ്പിനിരയായിരിക്കാമെന്നും ഇത് സംബന്ധിച്ച് പരിശോധിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.