ഐ.എ.എസ് ഓഫീസറും മുൻ സർവ്വേ ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് സിറാജ് ബ്യൂറോ ചീഫ് കെ.എം. ബഷീർ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി മാധ്യമപ്രവർത്തകർ. കേസന്വേഷണം അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മാധ്യമപ്രവർത്തകർ പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി.
2/ 4
ശ്രീറാം മദ്യലഹരിയിലാണെന്ന് വ്യക്തമായിട്ടും പരിശോധന വൈകിപ്പിച്ചത് അട്ടിമറിയുടെ ഭാഗമാണെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ആരോപണം. സംസ്ഥാനത്തെ ഐപിഎസ്-ഐഎഎസ് ലോബിയാണ് കേസ് അട്ടിമറിക്കുന്നതിന് പിന്നിലെന്നും ആരോപണമുണ്ട്.
3/ 4
മ്യൂസിയം പൊലീസ് സ്റ്റേഷനുമുന്നിൽനിന്ന് ആരംഭിച്ച മാർച്ച് വെള്ളയമ്പലം ആൽത്തറ ജങ്ഷന് സമീപം പൊലീസ് തടഞ്ഞു.
4/ 4
പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, സെക്രട്ടറി കിരൺ ബാബു, തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി. നിരവധി മാധ്യമപ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു.