Local Body Election 2020 | ക്യാമറയെ നോക്കി ഒന്ന് ചിരിച്ചാൽ മതി; പോസ്റ്റർ മുതൽ മാസ്ക് വരെ വീട്ടിലെത്തും; വെറും 14,999 രൂപയ്ക്ക്
ഏതായാലും വരും ദിവസങ്ങളിൽ കോംബോ ഓഫറിലൂടെ തെരഞ്ഞെടുപ്പ് പ്രചരണം തീപാറും എന്ന് ഉറപ്പായി കഴിഞ്ഞു. (റിപ്പോർട്ട് - എസ് എസ് ശരൺ)
News18 | November 9, 2020, 10:37 PM IST
1/ 5
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ സ്ഥാനാർഥികൾക്കായി കേരളത്തിൽ ശ്രദ്ധേയമായ ഒരു ഓഫറും നിലവിൽ വന്നിട്ടുണ്ട്. കോംബോ ഓഫർ. സ്ഥാനാർത്ഥി ഒന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്താൽ മാത്രം മതി. പിന്നെ പ്രചരണ ആയുധങ്ങൾ മിതമായ നിരക്കിൽ വീട്ടിൽ എത്തും.
2/ 5
തുണിയിൽ പ്രിന്റ് ചെയ്ത 27 ഫ്ലക്സുകൾ, ചെറുതും വലുതുമായ 1000 പോസ്റ്ററുകൾ, ആയിരം അഭ്യർത്ഥന നോട്ടീസുകൾ. ഇവയാണ് 14,999 രൂപയ്ക്ക് കോംബോ ഓഫർ മുന്നോട്ടു വെക്കുന്നത്. 14000 മുതൽ 21,000 രൂപ വരെയുള്ള കോംബോ ഓഫറുകളാണ് സംസ്ഥാനത്തെ പ്രിന്റിംഗ് പ്രസുകൾ സ്ഥാനാർഥികൾക്കായി വാഗ്ദാനം ചെയ്യുന്നത്. പഞ്ചായത്തിലെ വാർഡ് തലത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്കാണ് ഓഫർ ഏറെ ഗുണം ചെയ്യുക.
3/ 5
ഇരുപത്തയ്യായിരം രൂപ വരെ മാത്രമേ വാർഡ് തലത്തിൽ സ്ഥാനാർത്ഥികൾക്ക് പ്രചരണത്തിനായി ചെലവഴിക്കാൻ കഴിയൂ. അതിനാൽ പ്രചരണ സാമഗ്രികളുടെ ചെലവ് 14000 രൂപയായി കുറഞ്ഞാൽ ബാക്കി തുക മറ്റ് പ്രധാന കാര്യങ്ങൾക്ക് കൂടി ഉപയോഗപ്പെടുത്താൻ കഴിയും.
4/ 5
ഈ കാരണത്താൽ ചെലവിന്റെ പേരിൽ നട്ടം തിരിഞ്ഞിരുന്ന സ്ഥാനാർത്ഥികൾ ഇപ്പോൾ ഓഫറിന്റെ പിറകെ പായുകയാണ്. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഇത്തരത്തിൽ ഒരു ഓഫർ മുന്നോട്ടു വയ്ക്കുന്നതെന്ന് പ്രിന്റിംഗ് പ്രസ്സുകാർ വ്യക്തമാക്കുന്നു.
5/ 5
ഏതായാലും വരും ദിവസങ്ങളിൽ കോംബോ ഓഫറിലൂടെ തെരഞ്ഞെടുപ്പ് പ്രചരണം തീപാറും എന്ന് ഉറപ്പായി കഴിഞ്ഞു.