സി.ആർ.പി.എഫ്. ജവാന്റെ ജീവൻ രക്ഷിക്കുന്നതിനിടയിൽ വലതു കൈ നഷ്ടപ്പെട്ട ജ്യോതി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വാർത്തയായിരുന്നു. പാലക്കാട് കൊല്ലങ്കോട് നിന്നും മത്സരിച്ച ജ്യോതിക്ക് പക്ഷെ മൂന്നാം സ്ഥാനമേ നേടാൻ കഴിഞ്ഞുള്ളു. ഇടതുകോട്ടയായ ഇവിടെ യു.ഡി.എഫ്. ആണ് രണ്ടാം സ്ഥാനത്ത്. 1600ൽ പരം വോട്ടുകൾ നേടി ബി.ജെ.പി. സ്ഥാനാർഥിയായ ജ്യോതി മൂന്നാം സ്ഥാനത്തുണ്ട്
"സ്ഥാനമില്ലെങ്കിലും സാമൂഹിക പ്രവർത്തനങ്ങൾ തുടരും. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനാണ് താൽപര്യം. ഒരു സ്ഥാനത്ത് ഇരിക്കാതെ അതു ചെയ്യുക എന്നത് വെല്ലുവിളിയാണ്. കഴിയുന്നതു പോലെ ഞാൻ പ്രവർത്തിക്കും. കഴിഞ്ഞ തവണത്തേതിനേക്കാൾ ഇവിടെ ഇത്തവണ മെച്ചപ്പെട്ടു. എനിക്ക് വേണ്ടി വോട്ട് ചെയ്തവരോടും പ്രാർഥിച്ചവരോടും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു. തോൽവിയിൽ ഒട്ടും തന്നെ വിഷമമില്ല. ഇത് ഒരു അനുഭവമായി കാണുകയാണ്," മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ജ്യോതി പറയുന്നു