കൊച്ചി: പൗരത്വ നിയമത്തിനെതിരെ കേരള സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിക്കുന്ന നടപടികളെ പ്രശംസിച്ച് ഡിഎംകെ നേതാവ് കനിമൊഴി. പൗരത്വ നിയമത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കാനുള്ള സമയമാണിത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള മുഖ്യമന്ത്രിക്കൊപ്പം ഒരുമിച്ചു പോരാടാൻ ഉള്ള സാധ്യതകൾ പരിശോധിക്കുമെന്ന് കനിമൊഴി ന്യൂസ് 18 നോട് പറഞ്ഞു.