നിർധന കുടുംബത്തിന് വീടൊരുക്കി കാക്കിയുടെ കരുതൽ; വാർത്തകളിൽ വീണ്ടും കണ്ണമാലി പൊലീസ്
കോവിഡും കടലാക്രമണവും ചെല്ലാനം, കണ്ണമാലി മേഖലയില്‍ ഭീതി വിതച്ച നാളുകളില്‍ കൈമെയ്യ് മറന്നു നാട്ടുകാര്‍ക്കൊപ്പം നിന്നവരാണ് സി ഐ ഷിജുവിന്റെ നേതൃത്വത്തിലുള്ള കണ്ണമാലി പൊലീസ്
News18 Malayalam | November 24, 2020, 6:39 AM IST
1/ 6
കൊച്ചി: പൊലീസിനെക്കുറിച്ച് പരാതികളാണ് പലപ്പോഴും ഉയരുന്നത്. എന്നാല്‍ ഈ പറയുന്നത് പൊലീസുകാര്‍ ഒരു നിര്‍ധന കുടുംബത്തിന് അത്താണിയായ കഥയാണ്. എറണാകുളം ജില്ലയിലെ കണ്ണമാലി പൊലീസാണ് കഥയിലെ നായകര്‍.
2/ 6
കോവിഡുമായി ബന്ധപ്പെട്ട പതിവ് സഹായ വിതരണത്തിനായാണ് കണ്ണമാലി പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ പി എസ് ഷിജുവും സിവില്‍ പൊലീസ് ഓഫീസര്‍ വി വി വിജുവും ചെല്ലാനം അമ്പഴപ്പറമ്പില് വിജയന്റെ വീടിൽ എത്തുന്നത്.
3/ 6
ഭാര്യയും രണ്ടു പെണ്‍കുട്ടികളും അടങ്ങുന്ന കുടുംബവുമായി നാളുകളായി ഇവിടെ ഒരു ചായ്പ്പിലായിരുന്നു താമസം. ഹൃദ്രോഗം മൂലം ജോലിക്ക് പോകാന്‍ കഴിയായതോടെ വീടെന്ന സ്വപ്നം ഉപേക്ഷിച്ചു.അപ്പോഴാണ് കണ്ണമാലി പൊലീസിൻ്റെ വരവ് . പിന്നെ കാര്യങ്ങള്‍ വേഗത്തിലായി.
4/ 6
പലരില്‍ നിന്നും സഹായം ലഭിച്ചു. അതെല്ലാം ഏകോപിപ്പിക്കാന്‍ പൊലീസ് മുന്നില്‍ നിന്നു. സാധന സാമഗ്രികള്‍ വാങ്ങാന്‍ കടകളില്‍ പൊലീസ് നേരിട്ട് ചെന്നതോടെ ഡിസ്കൗണ്ടും കിട്ടി. അധികം വൈകാതെ വിജയന്റെയും കുടുംബത്തിന്റെയും സ്വപ്നസൗധം പൂര്‍ത്തിയായി. മൂന്നുലക്ഷത്തോളം രൂപയാണ് ചെലവായത്.
5/ 6
വീടിനു വേണ്ടി പലര്ക്കു മുന്നിലും സഹായം ചോദിച്ചിരുന്ന വിജയന് ഇപ്പോഴും അവിശ്വസനീയത. പല സർക്കാർ പദ്ധതികളിലും അപേക്ഷ നല്‍കിയെങ്കിലും എങ്ങും എത്തിയില്ല. തീരെ പ്രതീക്ഷിക്കാതെ വീട് യാതാർത്ഥ്യമായപ്പോൾ പെൺകുട്ടികൾക്ക് സുരക്ഷിതമായി ഒരിടം ഒരുങ്ങിയതിൻ്റെ സന്തോഷം വിജയനും ഭാര്യയ്ക്കും.
6/ 6
കണ്ണമാലി പൊലീസ് ഇതാദ്യമായല്ല വീട് പണിതു നല്‍കുന്നത്. സമാനമായ സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. കോവിഡും കടലാക്രമണവും ചെല്ലാനം, കണ്ണമാലി മേഖലയില്‍ ഭീതി വിതച്ച നാളുകളില്‍ കൈമെയ്യ് മറന്നു നാട്ടുകാര്‍ക്കൊപ്പം നിന്നവരാണ് സി ഐ ഷിജുവിന്റെ നേതൃത്വത്തിലുള്ള കണ്ണമാലി പൊലീസ്. ഇവിടെ വിതരണം ചെയ്ത പൊതിച്ചോറില്‍ 100 രൂപ കരുതിവച്ച വീട്ടമ്മയുടെ കരുതലും അവരെ ആദരിച്ച പൊലീസും നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.