കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ ശൈത്യകാല വിമാന സർവീസ് സമയ പട്ടിക പുറത്തിറക്കി. ഒക്ടോബർ 25 മുതൽ 2021 മാർച്ച് 27 വരെയുള്ള സർവീസുകളാണ് തയ്യാറാക്കിയിട്ടുള്ളത്. പുതിയ പട്ടിക പ്രകാരം ശൈത്യകാലത്ത് ആഴ്ച്ചയിൽ കണ്ണൂരിലേക്ക് 52 വിമാന സർവ്വീസുകൾ ഉണ്ടാവും. അത്രതന്നെ വിമാനങ്ങൾ കണ്ണൂരിൽനിന്ന് പുറപ്പെടുകയും ചെയ്യും.