കാര്യങ്ങൾ മനസ്സിലാകാൻ ഒന്നുകൂടി ഭരണഘടന വായിക്കണം; ഭരണനിർവഹണത്തിൽ ഗവർണർക്ക് യാതൊരു പങ്കുമില്ല: കപിൽ സിബൽ
ഗവർണറുമായി സംസാരിക്കാൻ അവസരം ലഭിച്ചാൽ തീർച്ചയായും ഭരണഘടനയെ പറ്റി പറഞ്ഞുകൊടുക്കുമെന്നും കപിൽ സിബൽ | അനുമോദ് സി.വി.
News18 Malayalam | January 18, 2020, 1:03 PM IST
1/ 4
ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കപിൽ സിബൽ. പെരിന്തൽമണ്ണ പട്ടിക്കാട് ജാമിയ നൂരിയ അറബിയ സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തിയ കപിൽ സിബൽ പ്രസംഗത്തിലും ചോദ്യോത്തര പരിപാടിയിലും ഗവർണർക്ക് നേരെ വിമർശനമുയർത്തി
2/ 4
"ഗവർണർ നിയമത്തിനതീതനല്ല. മന്ത്രിസഭയുടെ തീരുമാനങ്ങൾക്ക് അനുസൃതമായാണ് പ്രവർത്തിക്കേണ്ടത്. ഗവർണർ സർക്കാറിന് മുകളിലുമല്ല. ഗവർണർ ഒരു 'ഫൗണ്ടൻ ഹെഡ്' മാത്രമാണ്," പ്രസംഗത്തിൽ കപിൽ സിബൽ പറഞ്ഞു
3/ 4
പിന്നീട് സദസ്സിൽ നിന്നും ഉയർന്ന ചോദ്യത്തിന് നൽകിയ മറുപടിയിൽ കപിൽ ഗവർണർക്കെതിരെ തുറന്നടിച്ചു
4/ 4
"മന്ത്രിസഭയുടെ തീരുമാനങ്ങൾ അനുസരിച്ച് പ്രവർത്തിക്കാനാണ് ഗവർണർക്ക് അധികാരം. തെരഞ്ഞെടുപ്പ് സമയത്ത് ഏത് കക്ഷിയെ സർക്കാർ ഉണ്ടാക്കാൻ കഷണിക്കണം എന്ന കാര്യത്തിൽ അദ്ദേഹത്തിന് അധികാരമുണ്ട്. ഭരണനിർവഹണ കാര്യങ്ങളിൽ അദ്ദേഹത്തിന് യാതൊരു പങ്കുമില്ല. അദ്ദേഹം ഒന്ന് കൂടി ഭരണഘടന വായിക്കണം. അപ്പൊൾ കാര്യങ്ങൾ മനസ്സിലാകും. സി.എ.എ. ബിൽ തന്നെ ഭരണഘടനാ വിരുദ്ധമാണ്. എനിക്ക് ഗവർണറുമായി സംസാരിക്കാൻ അവസരം ലഭിച്ചാൽ തീർച്ചയായും ഭരണഘടനയെ പറ്റി ഞാൻ അദ്ദേഹത്തിന് പറഞ്ഞുകൊടുക്കും," കപിൽ സിബൽ പറഞ്ഞവസാനിപ്പിച്ചു