കാസർഗോഡ്: ഓണവിപണി കീഴടക്കാന്‍ കാസർഗോഡ് സാരി ഒരുങ്ങി. സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുമ്പോഴും വിപണിയിലെ സാധ്യതകളെ ഇന്നും നിലനിര്‍ത്തുകയാണ് കാസർഗോഡിന്റെ ഈ തനത് ഉൽപ്പന്നം.
2/ 7
ഭൗമ സൂചികാപട്ടികയില്‍ ഇടം പിടിച്ച കാസര്‍ഗോഡ് സാരിക്ക്ഓണ നാളുകളിൽ ആവശ്യക്കാരും ഏറെയാണ്.
3/ 7
പരമ്പരാഗത ശൈലിയിൽ കൈകൊണ്ട് നെയ്തെടുക്കുന്ന കാസർഗോഡ് സാരിയുടെ ഗുണമേന്മയും, ഡിസൈനുമാണ് പ്രധാന ആകർഷണം.
4/ 7
ഓണവിപണിയെ ലക്ഷ്യമിട്ട് വിദ്യാനഗര്‍ ഉദയഗിരിയിലെ കാസർഗോഡ് വീവേഴ്സ് സഹകരണ സംഘത്തിന്റെ നെയ്ത്തുശാലയില്‍ നിന്നും പല നിറങ്ങളിലും ഡിസൈനുകളിലുമായിട്ടാണ് സാരി വിപണിയിലെത്തുന്നത്.
5/ 7
20 ശതമാനം സര്‍ക്കാര്‍ റിബേറ്റിലാണ് സാരി ഓണവിപണിയിലെത്തുന്നത്.
6/ 7
ഈടു നിൽക്കുന്ന ഉത്പന്നമെന്ന ഖ്യാതിയാണ് പഴയകാല തലമുറയ്ക്ക് കാസർഗോഡ് സാരിയോടുള്ള ഇഷ്ടത്തിന് അടിസ്ഥാനം.
7/ 7
തറിയിൽ പശ ചേർത്തുള്ള ഓൺ ലൂം രീതി അടക്കം നേട്ടമായി പറയുന്ന കാസർഗോഡ് സാരി മലബാറിലെ ഓണം എക്സിബിഷനുകളിൽ ഇപ്പോഴും മൂല്യമേറിയ ഉത്പന്നമാണ്.