പാലാരിവട്ടം പാലമടക്കം പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള അഴിമതി ചൂണ്ടിക്കാട്ടിയതാണ് തനിക്ക് യുഡിഎഫിൽ നിന്ന് പുറത്തു പോകേണ്ട സാഹചര്യം ഉണ്ടാക്കിയതെന്ന് കെബി ഗണേഷ് കുമാർ. അഴിമതി അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി അതിന് തയ്യാറായില്ലെന്നും ഗണേഷ്കുമാർ പറഞ്ഞു.