Karipur Air India Express Crash| വിമാനം 35 അടി താഴ്ചയിലേക്ക് ഓടിയിറങ്ങി; രണ്ടായി പിളർന്നു; കരിപ്പൂരിലെ ദുരന്ത കാഴ്ചകൾ
കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് നൂറുകണക്കിന് നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെത്തിയത്. ഇത് ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സഹായകമായി.
News18 Malayalam | August 8, 2020, 1:22 PM IST
1/ 15
വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽനിന്ന് 190 യാത്രക്കാരുമായി വന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ എഎക്സ്ബി1344 ബി737 വിമാനം വെള്ളിയാഴ്ച രാത്രി 7.45ഓടെയാണ് അപകടത്തിൽപ്പെട്ടത്. 184 യാത്രക്കാർ ഉൾപ്പെടെ 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 18 പേർ മരിച്ചു.
2/ 15
റൺവേയും കഴിഞ്ഞ് 35 അടി ചെരുവിലേക്ക് ഓടിയിറങ്ങിയ വിമാനം രണ്ടായി പിളർന്ന് മതിലിൽ ഇടിച്ചുനിൽക്കുകയായിരുന്നു.
3/ 15
അപകടം നടന്നതിന് ശേഷമുള്ള ദൃശ്യം.
4/ 15
അപകടത്തിൽ രണ്ടായി പിളർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം
5/ 15
അപകടത്തിൽപെട്ട വിമാനം.
6/ 15
നാട്ടുകാരുടെ കരുതലും അതിവേഗത്തിലുള്ള രക്ഷാപ്രവർത്തനവും ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു.
7/ 15
അപകടത്തിൽ തർന്ന വിമാനത്തിന്റെ ഭാഗങ്ങൾ
8/ 15
അപകടത്തിൽ പരിക്കേറ്റ യാത്രക്കാരിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നു.
9/ 15
അപകടത്തിൽ തകർന്ന വിമാനം.
10/ 15
വിമാനാപകടത്തിൽ പരിക്കേറ്റവരെ നോക്കുന്ന കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ.
11/ 15
വിമാനാപകടത്തെ തുടർന്ന് തകർന്ന ചുറ്റുമതിൽ.
12/ 15
അപകടത്തിൽ പരിക്കേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നു.
13/ 15
അപകടത്തിൽ തകർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം
14/ 15
കോരിച്ചൊരിയുന്ന മഴയിലും രക്ഷാപ്രവർത്തനം നടത്താൻ നൂറുകണക്കിന് നാട്ടുകാരാണ് രംഗത്തെത്തിയത്.