600 കോടി രൂപയാണ് കുടുംബശ്രീയ്ക്ക് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ് സ്ഥാപിക്കും. വിശപ്പ് രഹിത പദ്ധതിയുടെ ഭാഗമായി 25 രൂപക്ക് ഊണ് നൽകുന്ന 1000 ഭക്ഷണശാലകള്‍ കുടുംബശ്രീകള്‍ വഴി ആരംഭിക്കും. കുടുംബശ്രീ യൂണിറ്റുകള്‍ 200 കേരള ചിക്കന്‍ ഔട്ട്ലറ്റുകള് തുറക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.