ഫുട്ബോളിൽ ആദ്യ ജയം; അകലക്കുന്നം പഞ്ചായത്തിൽ 'ഗോളടിച്ച്' ജോസ്; ജോസഫ് പക്ഷത്തിന് തോൽവി
സിപിഎം സ്ഥാനാര്‍ഥിക്ക് 29 വോട്ടും ബിജെപിക്ക് 15 വോട്ടും മാത്രമെ നേടാനായുള്ളൂ.
News18 Malayalam | December 18, 2019, 2:46 PM IST
1/ 5
കോട്ടയം: കേരള കോൺഗ്രസ് എമ്മിൽ ജോസഫ്- ജോസ് വിഭാഗങ്ങൾ തമ്മിലുള്ള പേര് തുടരുന്നതിനിടെ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ജോസ്.കെ മാണി പക്ഷത്തിന് വിജയം.
2/ 5
പി.ജെ ജോസഫ് ഔദ്യോഗിക ചിഹ്നമായ രണ്ടിലയില്‍ മത്സരിപ്പിച്ച സ്ഥാനാര്‍ഥിയെ തോല്പിച്ചാണ് ജോസ്.കെ മാണി വിഭാഗം വിജയം നേടിയത്.<br />അകലക്കുന്നം പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ജോസ്.കെ മാണിയുടെ സ്ഥാനാര്‍ഥി ജോര്‍ജ് മൈലാടി 63 വോട്ടിന് വിജയിച്ചത്. ജോസഫ് പക്ഷത്തെ ബിബിന്‍ തോമസിനെയാണ് ജോർജ് പരാജയപ്പെടുത്തിയത്.
3/ 5
320 വോട്ട് ജോര്‍ജ് തോമസ് മൈലാടിക്കും ബിബിന്‍ തോമസിന് 257 വോട്ടുമാണ് ലഭിച്ചത്. ഫുട്ബോള്‍ ചിഹ്നമായിരുന്നു ജോർജ് തോമസിന്.
4/ 5
അതേസമയം സിപിഎം സ്ഥാനാര്‍ഥിക്ക് 29 വോട്ടും ബിജെപിക്ക് 15 വോട്ടും മാത്രമെ നേടാനായുള്ളൂ.
5/ 5
ഇരുവിഭാഗത്തിന് വേണ്ടിയും പ്രചാരണത്തിനിറങ്ങാതെ കോൺഗ്രസ് മന:സാക്ഷി വോട്ടിന് ആഹ്വാനം ചെയ്തു.