ജോസ് കെ മാണി ഇടതുമുന്നണി പ്രവേശനം പ്രഖ്യാപിക്കും മുൻപേ, പാർട്ടി ബോർഡിൽ ചുവപ്പ് ഇടംനേടി. കോട്ടയത്തെ പാർട്ടി ആസ്ഥാനത്ത് സ്ഥാപിച്ച പുതിയ ബോർഡിലാണ് ചുവപ്പ് പശ്ചാത്തലത്തിൽ വെള്ള അക്ഷരത്തിൽ പാർട്ടിയുടെ പേര് എഴുതിയിരിക്കുന്നത്. ഇടതുമുന്നണിയിലേക്കുള്ള പ്രവേശനം പ്രഖ്യാപിക്കാനായി ഇന്ന് രാവിലെ 11ന് ജോസ് കെ മാണി വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിന് മുന്നോടിയായാണ് ചുവപ്പ് ചേർത്ത പുതിയ ബോർഡ് ഹാളിനുള്ളിൽ സ്ഥാപിച്ചത്.