പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ താരമായ സ്ഥാനാർത്ഥിയായിരുന്നു അഡ്വ. വിബിത ബാബു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ വിബിത ബാബു പരാജയപ്പെട്ടു.
2/ 7
മല്ലപ്പള്ളി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായാണ് വിബിത ബാബു ജനവിധി തേടിയത്. എൽഡിഎഫ് സ്ഥാനാർഥി സി.കെ. ലതാകുമാരിയാണ് വിജയിച്ചത്.
3/ 7
വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ വിബിത ബാബു മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടിരുന്നു. പിന്നീട് ലീഡ് നില മെച്ചപ്പെടുത്തിയെങ്കിലും ഇടതു സ്ഥാനാർത്ഥിയെ മറികടക്കാനായിരുന്നില്ല.
4/ 7
10469 വോട്ടുകൾക്കാണ് എൽഡിഎഫിന്റെ സി.കെ. ലതാകുമാരി വിജയിച്ചത്. വിബിത ബാബുവിന് ലഭിച്ച 9178 വോട്ടും ലഭിച്ചു.
5/ 7
സ്ഥാനാർത്ഥിയായതിനു പിന്നാലെ വിബിതയുടെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സമൂഹമാധ്യമങ്ങളിൽ ലഭിച്ച പ്രചാരം തനിക്ക് തെരഞ്ഞെടുപ്പിൽ ഗുണകരമാകുമെന്ന ആഥ്മവിശ്വാസത്തിലായിരുന്നു വിബിത.