ഒസാമ ബിൻ ലാദനേയും അബൂബക്കർ അൽ ബാഗ്ദാദിയേയും പിടികൂടാൻ അമേരിക്കയെ സഹായിച്ച 'നായ്ക്കൾ' ഇനി കേരളാ പൊലീസിനൊപ്പം
പൊലീസിന്റെ ശ്വാനവിഭാഗം ശക്തിപ്പെടുത്തുന്നതിനായാണ് ശൗര്യവും ബുദ്ധിശക്തിയും കൂടുതലുള്ള ബെൽജിയം മലിനോയിസ് നായ്ക്കളെ ഈ വിഭാഗത്തിലുൾപ്പെടുത്തി പരിശീലനം നൽകിയത്.
പൊലീസിലെ ശ്വാനവിഭാഗത്തിന്റെ പരിശീലനത്തിനും നായ്ക്കളുടെ പരിപാലനത്തിനും മികച്ച പരിഗണനയാണ് സർക്കാർ നൽകിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
2/ 9
പൊലീസിന്റെ ശ്വാന വിഭാഗമായ കെ9 സ്ക്വാഡിലെ ബെൽജിയം മലിനോയിസ് വിഭാഗത്തിൽപ്പെട്ട 15 നായ്ക്കളുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
3/ 9
പൊലീസിന്റെ ശ്വാനവിഭാഗം ശക്തിപ്പെടുത്തുന്നതിനായാണ് ശൗര്യവും ബുദ്ധിശക്തിയും കൂടുതലുള്ള ബെൽജിയം മലിനോയിസ് നായ്ക്കളെ ഈ വിഭാഗത്തിലുൾപ്പെടുത്തി പരിശീലനം നൽകിയത്.
4/ 9
മയക്കുമരുന്ന്, സ്ഫോടകവസ്തുക്കൾ എന്നിവ കണ്ടെത്തുന്നതിനും മോഷണം, കൊലപാതകം എന്നിവയുടെ അന്വേഷണത്തിനും ഈ നായ്ക്കളെ ഉപയോഗിക്കും. പ്രകൃതി ദുരന്തത്തിൽപ്പെട്ട് മരണമടയുന്നവരുടെ മൃതശരീരം വീണ്ടെടുക്കുന്നതിന് ഇവയ്ക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.
5/ 9
അൽ ക്വയ്ദ നേതാവ് ഒസാമ ബിൻ ലാദൻ, ഐ എസ് ഭീകരൻ അബൂബക്കർ അൽ ബാഗ്ദാദി എന്നിവരെ പിടികൂടാൻ അമേരിക്കയെ സഹായിച്ചത് ബെൽജിയം മലിനോയിസ് നായ്ക്കളാണ്
6/ 9
പെട്ടിമുടി ദുരന്തത്തിൽപ്പെട്ട എട്ടു പേരുടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽനിന്നു കണ്ടെത്തിയ മായ എന്ന പോലീസ് നായയും പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തു.
7/ 9
പരേഡിനോട് അനുബന്ധിച്ച് പോലീസ് നായ്ക്കളുടെ അഭ്യാസപ്രകടനങ്ങളും സംഘടിപ്പിച്ചിരുന്നു.
8/ 9
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
9/ 9
(Summary: Dogs which helped United States to nab Osama bin laden and Aboobaker al bagadadi in Kerala police )