എല്ലാ തകർന്നിട്ടും പ്രളയദുരിതാശ്വാസത്തിൽ കൈത്താങ്ങാകാൻ മുന്നിട്ടിറങ്ങി ഒരു കർഷകൻ. കനത്ത കാറ്റിൽ ആയിരത്തിലധികം കുലച്ച ഏത്ത വാഴ ഒടിഞ്ഞുവീണ വിഷമം മാറ്റിവെച്ചാണ് രാജാക്കാട്ടെ അശോകൻ ദുരിതാശ്വാസപ്രവർത്തനത്തിൽ പങ്കാളിയായത്. മലപ്പുറത്തെയും വയനാട്ടിലെ കാര്യങ്ങൾ ടീവിയിൽ കാണുമ്പോൾ സങ്കടം വരുന്നുവെന്നും ഒരു വാഴക്കുല എടുത്തു നൽകി ആശോകൻ പറഞ്ഞത്.
എം.എസ് അനീഷ് കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം- രാജാക്കാട്ടെ അശോകൻ ചേട്ടന്റെ ആയിരത്തിലധികം കുലച്ച ഏത്ത വാഴയാണ് കാറ്റിൽ ഒടിഞ്ഞുവീണത്. ഷൂട്ടു കഴിഞ്ഞ് മടങ്ങുമ്പോൾ ഒരു കുല എടുത്ത് വണ്ടിയുടെ ഡിക്കിയിൽ വച്ചു.പോകുന്ന വഴി ഏതെങ്കിലും ക്യാമ്പിൽ കൊടുക്കണേ ...മലപ്പുറത്തെയും വയനാട്ടിലെയും കാര്യങ്ങൾ ടിവി യിൽ കാണുമ്പോൾ സങ്കടം വരുന്നു... പണമായി കൊടുക്കാൻ ഒന്നുമില്ല മോനെ ഇതെങ്കിലും കൊടുത്തേക്കണേയെന്ന് ഒരു അഭ്യർത്ഥനയും...