മീനച്ചിലാറ്റിൽ ജലനിരപ്പുയർന്നതിനെ തുടര്ന്ന് കോട്ടയം നഗരത്തിൽ വെള്ളം കയറിയിരിക്കുകയാണ്. വൈക്കം, ചങ്ങനാശേരി, കോട്ടയം താലൂക്കുകളിൽ സ്ഥിതി രൂക്ഷമാണ്. ജില്ലയിലെ ഏഴു പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഇതിനെ തുടർന്ന് വാഹനങ്ങൾ വഴി തിരിച്ചാണ് വിടുന്നത്.