ഇന്ന് വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ കുറയും. നാളെ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് മാത്രമാണുള്ളത്. തൃശൂര്‍ പാലക്കാട്, ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ട് ആണ്. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നാളെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തുടച്ചയായ ഏഴാം ദിവസവും സംസ്ഥാനത്ത് മഴ ശരാശരിയുടെ മുകളിലെത്തി. 80 മില്ലീമീറ്ററിന് മുകളിലാണ് ഇന്നലെ മുതല്‍ ഇന്ന് രാവിലെ വരെ ലഭിച്ച മഴ. 210 മില്ലീമീറ്റര്‍ മഴ ലഭിച്ച വടകരയിലാണ് കൂടുതല്‍ മഴ ലഭിച്ചത്. 22 കേന്ദ്രങ്ങളില്‍ 100 മില്ലീമീറ്ററില്‍ കൂടുതലാണ് മഴ രേഖപ്പെടുത്തിയത്. നാളെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടാല്‍ 15 മുതല്‍ വീണ്ടും മഴ ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.