കേരളത്തെ നടുക്കിയ ദുരന്ത വ്യാഴം; അപകടം അശ്രദ്ധ മൂലമോ?
അപകടം അശ്രദ്ധ മൂലമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ
News18 Malayalam | February 20, 2020, 8:03 PM IST
1/ 11
കേരളത്തെ നടുക്കിയ അപകടം പുലർച്ചെ മൂന്നരയോടെ. ബംഗളുരുവിൽ നിന്ന് എറണാകുളത്തേക്കു വന്ന കെഎസ്ആർടി വോൾവോ ബസ്സാണ് അപകടത്തിൽ പെട്ടത്. ബസ്സിൽ ഇടിച്ചു കയറിയത് സേലത്തേക്ക് പോയ കണ്ടെയ്നർ ലോറി
2/ 11
അപകടം അശ്രദ്ധ മൂലമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ
3/ 11
ബസ്സിലുണ്ടായിരുന്നത് 48 യാത്രക്കാർ. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത് ഇരുപതിലധികം പേർ. ഗുരുതര പരിക്കേറ്റ ആറ് പേരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരം
4/ 11
മരിച്ചവരുടെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ ചികിത്സയും ഉറപ്പാക്കും. തമിഴ്നാട് സർക്കാരുമായും തിരുപ്പൂർ ജില്ലാ കലക്ടറുമായും സഹകരിച്ച് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചെന്നും മുഖ്യമന്ത്രി
5/ 11
മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. അടിയന്തര ധനസഹായമായി രണ്ട് ലക്ഷം രൂപ കൈമാറും. പരിക്കേറ്റവർക്കുള്ള ധനസഹായത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി.
6/ 11
അപകടത്തെ കുറിച്ച് കെഎസ്ആർടിസി എംഡി അന്വേഷിക്കുമെന്നും ഗതാഗതമന്ത്രി. കണ്ടെയ്നർ ലോറി തെറ്റായ ദിശയിൽ എത്തിയതാണ് അപകടം ഉണ്ടാക്കിയത്. ആവശ്യമായ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി.
7/ 11
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവിരിൽ അധികവും മലയാളികൾ. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ.
8/ 11
അപകടത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും മരിച്ചു. അപകടത്തിൽ മരിച്ചത് എറണാകുളത്ത് നിന്നുള്ള എട്ട് പേർ. ബസ് ജീവനക്കാർക്ക് പുറമേ ജിസ്മോൻ ഷാജു, ഐശ്വര്യ , ഗോപിക, മാനസി മണികണ്ഠൻ, എം സി മാത്യു, ശിവശങ്കരൻ എന്നിവരും എറണാകുളം സ്വദേശികൾ.
9/ 11
പാലക്കാട് ജില്ലയിലെ മൂന്ന് പേർ അപകടത്തിൽ മരിച്ചു. മരിച്ചത് തിരുവേഗപ്പുറ സ്വദേശി രാകേഷ്. മംഗലാംകുന്ന് സ്വദേശി ശിവകുമാർ, ശാന്തി കോളനി സ്വദേശി റോസ്ലി
10/ 11
അപകടത്തിൽ തൃശൂർ ജില്ലയിലെ 6 പേർ മരിച്ചു. ഒല്ലൂർ അപ്പാടൻ വീട്ടിൽ ഇഗ്നി റാഫേൽ , പുറനാട്ടുവളപ്പിൽ ഹനീഷ് , അണ്ടത്തോട് സ്വദേശി നസീഫ് മുഹമ്മദ് അലി, എയ്യാൽ സ്വദേശി അനു കെവി ,ജോഫി പോൾ ,യേശുദാസ് എന്നിവർ
11/ 11
മരിച്ചവരിൽ ഒരു കണ്ണൂർ സ്വദേശിയും. പയ്യന്നൂർ സ്വദേശി സനൂപിനാണ് ജീവൻ നഷ്ടമായത്. മരിച്ച കിരൺ കുമാർ കർണാടകയിലെ തുംകൂർ സ്വദേശി.