തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ കെ.എസ്.ആർ.ടി.സിയെ കൂടി ചുമതലപ്പെടുത്താനൊരുങ്ങി ഗതാഗത വകുപ്പ്. ബസുകളുടെ മുന്നിലും പിന്നിലും ഡാഷ് ക്യാമറ ഘടിപ്പിച്ച് റോഡിലെ നിയമലംഘനങ്ങള്‍ പകർത്തിയാകും പിഴ ഈടാക്കുന്നത്.
2/ 5
പ്രതിദിനം ശരാശരി 40 നിയമലംഘനങ്ങള്‍ക്കു മോട്ടര്‍ വാഹന വകുപ്പില്‍നിന്നു പിഴവിഹിതമായി 250 രൂപ തോതില്‍ ഈടാക്കിയാല്‍ 10,000 രൂപ അധികവരുമാനം ലഭിക്കും. ഇത് ശമ്പളം ഉൾപ്പെടെയുള്ളവ നൽകാൻ ഉപയോഗിക്കാം.
3/ 5
ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്.ജ്യോതിലാലാണ് പദ്ധതി തയാറാക്കിയത്. ഈ പദ്ധതി കെഎസ്ആര്‍ടിസി എംഡിയുമായി ചര്‍ച്ച ചെയ്യാന്‍ മന്ത്രി എ.കെ.ശശീന്ദ്രന് നിര്‍ദേശിച്ചു.
4/ 5
മുന്നിൽ പോകുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ ഉൾപ്പെടെ ഡാഷ് ക്യാമറ പകർത്തും. കൂടാതെ ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെയും ക്യാമറ കണ്ടെത്തും.
5/ 5
ഇത്തരത്തിൽ പകർത്തുന്ന നിയമ ലംഘനങ്ങൾ കൈമാറി കോംപൗണ്ടിങ് ഫീ ഈടാക്കാമെന്നാണ് ഗതാഗത വകുപ്പ് മുന്നോട്ടു വച്ചിരിക്കുന്ന നിർദ്ദേശം. അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി എല്ലാ ബസുകളിലും ഡാഷ് ക്യാമറ സ്ഥാപിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.